TRENDING:

എൻഡിഎ പ്രകടന പത്രിക;ആയുഷ്മാൻ ഭാരത് എല്ലാ മലയാളികൾക്കും; 2,500 രൂപ റീചാർജ് 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്'

Last Updated:

ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വമ്പൻ വാഗ്ദാനങ്ങളുമായി  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു.
ബിജെപി പ്രകടന പത്രിക
ബിജെപി പ്രകടന പത്രിക
advertisement

ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രധാന പ്രഖ്യാപനങ്ങൾ

  • കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കും
  • ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും.
  • നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങാൻ 2500 രൂപയുടെ പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്'
  • പാവപ്പെട്ട ഗൃഹനാഥകൾക്കും, വിധവകൾക്കും, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ക്ഷേമ പെൻഷൻ 3000 രൂപയാക്കും
  • advertisement

  • പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില (MSP) ഉറപ്പാക്കും
  • പ്ലാന്‍റേഷൻ ഭൂമികളിൽ ഇടവിള കൃഷി ചെയ്യാൻ അവസരമൊരുക്കൽ
  • പുതിയ തൊഴിൽ നൽകുന്ന സംരംഭങ്ങൾക്ക്, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്‌പ ലഭ്യമാക്കുന്ന ‘എംപ്ലായ്യ്‌മെന്റ് ലിങ്ക് ഡ് ഇൻെസൻ്റീവ് സ്കീം' നടപ്പിലാക്കും.
  • വിഴിഞ്ഞം വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയർ ആൻഡ് മൈറൻ എഞ്ചിനീയറിംഗ് ക്ലസ്റ്റർ, നേമം യാർഡ് മുതൽ വിഴിഞ്ഞം തുറമുഖം വരെ എലിവറ്റഡ് ഡബിൾറെയിൽ പാത, തുറമുഖത്തിന് ചുറ്റും പത്യക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.
  • advertisement

  • തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി
  • തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കും
  • നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും
  • ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം
  • 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളിൽ ഐച്ഛികമായി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.
  • മുല്ലപ്പരിയാർ തമിഴ്‌നാടിന്റെ ജലാവകാശത്തെ ബാധിക്കാതെ കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലലഭ്യതയും ഉറപ്പാക്കാൻ സർക്കാരുമായും തമിഴ് നാട് സർക്കാരുമായും സഹകരിച്ച് പ്രവർത്തിക്കും.
  • advertisement

  • സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ ഭക്തരുടെ പങ്കാളിത്തത്തോടെ പുന:സംഘടിപ്പിക്കും
  • ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ‘ശബരിമല അടിസ്ഥാന സൗകര്യ വികസന മിഷൻ’ ആരംഭിക്കും.
  • ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കും
  • തൃശ്ശൂർ-ഗുരുവായൂർ പാത തിരൂരിലേക്ക് നീട്ടും
  • കേരളത്തിലെ എല്ലാ കോർപറേഷനുകളിലും പ്രത്യേക വികസന പദ്ധതികൾആവിഷ്കരിക്കും.
  • a. തിരുവനന്തപുരം: ഐടി, ഇന്നോവേഷൻ തലസ്ഥാനം.

    b.കൊച്ചി: ഇന്ത്യയുടെ കപ്പൽ നിർമ്മാണ തലസ്ഥാനം.

    c. കോഴിക്കാട്: ഹെൽത്ത്കെയർ,മെഡിക്കൽ ഇന്നോവേഷൻ ഹബ്.

    d. തൃശ്ശൂർ: സംസ്ഥാനത്തെ സാംസ്കാരിക വിനോദസഞ്ചാര തലസ്ഥാനം.

    advertisement

    e. കൊല്ലം: സമുദ്രോൽപ്പന്ന കയറ്റുമതി മുൻഗണന നൽകുന്ന അന്താരാഷ്ട 'ബ്ലൂ ഇക്കണാമി' ക്ലസ്റ്റർ.

    f. കണ്ണൂർ: ഡിഫൻസ് ഇന്നോവേഷൻ ഹബ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്‍റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഡിഎ പ്രകടന പത്രിക;ആയുഷ്മാൻ ഭാരത് എല്ലാ മലയാളികൾക്കും; 2,500 രൂപ റീചാർജ് 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്'
Open in App
Home
Video
Impact Shorts
Web Stories