TRENDING:

ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസം പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

Last Updated:

തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും വെള്ളിയാഴ്ച മോദി തുടക്കം കുറിക്കും

advertisement
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് കേരളത്തിലെ ബിജെപിയുടെ ആദ്യ മേയർ സത്യപ്രതിജ്ഞ ചെയ്ത് 27–ാം ദിവസം. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസനരേഖ പ്രകാശനം മാത്രമല്ല, ബിജെപിയുടെ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിനും വെള്ളിയാഴ്ച മോദി തുടക്കം കുറിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ചേരുന്ന സമ്മേളത്തിന് 25,000 പേരെ പങ്കെടുപ്പിക്കാനാണ് ബിജെപി ശ്രമം.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement

അധികാരത്തിലെത്തി 45 ദിവസത്തിനു മുൻപ് പ്രധാനമന്ത്രി വികസന രേഖ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഇതുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരവികസനത്തിനായി പദ്ധതികൾ ബിജെപി നേതൃത്വം നിർദേശിച്ചിട്ടുണ്ട്.

വാർഡുകളിൽ നിന്നു ലഭിച്ച അഭിപ്രായങ്ങളിൽനിന്ന് മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ തയാറാക്കിയ വികസന ബ്ലൂപ്രിന്റ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വഴി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയിരുന്നു.

കോർപറേഷൻ വികസനത്തിനായി ബിജെപി മുന്നോട്ടുവച്ച ചില നിർദേശങ്ങൾ

  • നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ്; ഇൻഡോർ മാതൃകയിൽ പദ്ധതി
  • advertisement

  • കരമനയാർ, കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവ ശുദ്ധീകരിക്കാൻ ഗംഗ മിഷൻ മാതൃകയിൽ പദ്ധതി.
  • വെള്ളക്കെട്ട് ഒഴിവാക്കാൻ സൂറത്ത് മാതൃകയിൽ 101 വാർഡുകളിലും സമഗ്ര ഡ്രെയിനേജ് പദ്ധതി
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപ്പള്ളി, വെട്ടുകാട് പള്ളി എന്നിവ ഉൾപ്പെടുന്ന തീർഥാടന ടൂറിസ പദ്ധതി
  • ബാങ്ക് ബുദ്ധിമുട്ടിച്ചാൽ പരാതി എങ്ങനെ നൽകാം? നഷ്ടപരിഹാരം ഇനി വൻ തുക; സഹകരണ ബാങ്കും പരിധിയിൽ വരും
  • കോർപറേഷന്റെയും കേന്ദ്രത്തിന്റെയും വിഹിതത്തിനൊപ്പം പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൂടി ലഭ്യമാക്കി ഒരു വാർഡിൽ 40 വീടുകൾ വീതം വർഷം നാലായിരം വീടുകളും അഞ്ചുവർഷം കൊണ്ട് 20,000 വീടുകളും.
  • advertisement

  • തിരുവനന്തപുരം മെട്രോ പദ്ധതിക്ക് അതിവേഗ നടപടി
  • കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങൾക്കായി പ്രത്യേക പദ്ധതി
  • ജൻഔഷധി മെഡിക്കൽ സ്റ്റോറുകളുടെ ശൃംഖല നഗരത്തിൽ വ്യാപകമാക്കും.
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസം പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും
Open in App
Home
Video
Impact Shorts
Web Stories