പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറ് കണക്കിന് ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങള്‍ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് സിപിഎം വാദം നാടകം'
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന സിപിഎം വാദം നാടകമാണെന്ന് കെ സുരേന്ദ്രൻ. പ്രത്യേക അന്വേഷണസംഘം പി പി ദിവ്യയെയും കളക്ടറെയെയും സംരക്ഷിച്ചു. നീതിപീഠം കണ്ണുതുറക്കുമെന്നാണ് പ്രതീക്ഷ. സിപിഎം ആദ്യഘട്ടം മുതൽ കൊലയാളികൾക്ക് ഒപ്പമായിരുന്നു. സിബിഐ അന്വേഷണത്തിന് അനുകൂലമായി ഹൈക്കോടതി എത്തുമെന്നാണ് പ്രതീക്ഷ. ഇത്രകാലവും സിപിഎമ്മും സർക്കാരും നവീന്റെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement