പ്രസംഗത്തിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ സിപിഎം നടത്തിയ കൊലപാതകങ്ങള്‍ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
Also Read-കണ്ണൂർ പുന്നോലിലെ ഹരിദാസിന്റെ കൊലപാതകം; 'ബിജെപി ആസൂത്രണം ചെയ്തത്': കോടിയേരി ബാലകൃഷ്ണൻ
കണ്ണൂരില്‍ കഴിഞ്ഞ ദിവസം സിഐടിയു പ്രവര്‍ത്തകര്‍ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാന്‍ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടതെന്നും ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎം പ്രവര്‍ത്തകരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാന്‍ കോടിയേരി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് അക്രമം നടന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോജരന്‍ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല് വെട്ടിമാറ്റിയ നിലയിലാണ്. കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു.
ഒരാഴ്ച മുമ്പ് പ്രദേശത്ത് സി പി എം-ആര്‍ എസ് എസ് സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.