അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ എ.ആർ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് താങ്കർ എവിടെയാണെന്നും അങ്ങോട്ടേക്ക് രണ്ട് ഉദ്യോഗസ്ഥരെ വിടാമെന്നും അറിയിച്ചിരുന്നു. തനിക്ക് സുരക്ഷ തരാനാണോ വേറെന്തെങ്കിലും ഉദ്ദേശമുണ്ടോയന്ന് ആർക്കറിയാമെന്നും സുരേന്ദ്രൻ ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ സുരക്ഷ സ്വീകരിക്കാൻ തത്ക്കാലം താൻ ഉദേശിക്കുന്നില്ല. കേരള പൊലീസ് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. കേരള പൊലീസിന്റെ സുരക്ഷയിൽ വിശ്വാസമില്ല. കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസം. സുരക്ഷ ഭീഷണി ഗൗരവമായി കാണുന്നില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2020 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബി.ജെ.പി അധ്യക്ഷന് ഗൺമാനെ അനുവദിക്കും; സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രൻ