K Surendran | ഖുറാനെ മറയാക്കി മുഖ്യമന്ത്രി നടത്തുന്നത് നീചമായ വർഗീയ പ്രചരണം: കെ സുരേന്ദ്രൻ
Last Updated:
ഖുറാനെ മുന്നിൽ നിർത്തിയപ്പോൾ സ്വർണ്ണക്കടത്ത് വിഷയത്തിലെ നിലപാടിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോയി. പള്ളിത്തർക്കത്തിൽ വിശ്വാസികളുടെ വികാരം സർക്കാർ കണക്കിലെടുക്കുന്നില്ല. ഖുറാനെ വച്ച് കളിക്കുന്നത് ആപത്കരമായ നീക്കമാണ്.
തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ ഖുറാനെ മറയാക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നീചമായ വർഗീയ പ്രചരണമാണ് മുഖ്യമന്ത്രി അഴിച്ചുവിടുന്നത്.
മുഖ്യമന്ത്രിയുടേത് ഭരണഘടനാവിരുദ്ധമായ പ്രവർത്തനം. മതപരമായി ഒരു കൂട്ടർക്ക് മാത്രമാണോ വികാരമുള്ളത്? ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഭക്തരുടെ വികാരത്തെ കാണാതെ പോയത് എന്തുകൊണ്ട്? സിപിഎം ഒരു കൂട്ടരുടെ വികാരം മാത്രം ആവർത്തിക്കുന്നു.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
ഖുറാനെ മുന്നിൽ നിർത്തിയപ്പോൾ സ്വർണ്ണക്കടത്ത് വിഷയത്തിലെ നിലപാടിൽ നിന്ന് യുഡിഎഫ് പിന്നോട്ട് പോയി. പള്ളിത്തർക്കത്തിൽ വിശ്വാസികളുടെ വികാരം സർക്കാർ കണക്കിലെടുക്കുന്നില്ല. ഖുറാനെ വച്ച് കളിക്കുന്നത് ആപത്കരമായ നീക്കമാണ്.
advertisement
പച്ചയായ വർഗീയ നിലപാട് സിപിഎം സ്വീകരിക്കുന്നത് ശരിയാണോയെന്ന് അണികൾ പരിശോധിക്കണം. ലൈഫ് മിഷനിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. ലൈഫ് മിഷനിൽ കരാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവരാവകാശ രേഖകൾ പുറത്തുവിടാൻ തയ്യാറാകണം. സംസ്ഥാന സർക്കാരിന്റെ ഉദ്ഘാടന പരിപാടികൾ ബിജെപി ബഹിഷ്കരിക്കുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran | ഖുറാനെ മറയാക്കി മുഖ്യമന്ത്രി നടത്തുന്നത് നീചമായ വർഗീയ പ്രചരണം: കെ സുരേന്ദ്രൻ