'കേരളത്തിന്റെ വികസനത്തിനായി എല്ലാവരും കൂടെ ഉണ്ടാകണം എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വഖഫ് ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്ന വാദം തെറ്റാണ്. മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം ഉണ്ടാകും. കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുകയാണ് ചെയ്തത്. മുനമ്പം പ്രശ്നത്തിൽ ആരാണ് അവർക്കൊപ്പം നിന്നത് എന്ന് വ്യക്തമാണ്. കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചില്ല. നാണംകെട്ട രാഷ്ട്രീയമാണ് അവർ നടത്തുന്നത്' - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉച്ചയ്ക്ക് 12ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
advertisement
അതേസമയം, രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. ബിഡിജെഎസിന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉള്‍പ്പെടെ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.