TRENDING:

BJP Virtual Rally| വ്യത്യസ്തമായി ബിജെപിയുടെ ജനസംവാദ് മഹാ വെർച്വൽ റാലി: അണിനിരന്നത് ആയിരങ്ങൾ

Last Updated:

BJP Virtual Rally| സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അണിനിരന്ന മഹാവെർച്വൽ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായിമാറിയെന്ന് ബിജെപി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെർച്ച്വൽ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയാണ് റാലിയിലൂടെ പ്രധാന ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. അതിർത്തികൾ ഇല്ലാതിരുന്ന റാലിയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് ബിജെപി പ്രവർത്തകരും അനുഭാവികളും അണിചേർന്നത്.
advertisement

ബിജെപിയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്. തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നിന്നാണ് ചടങ്ങുകൾ ഓൺ ലൈനിൽ എത്തിയത്. അതേ സമയം ഡൽഹിയിലെ വേദിയിൽ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി.നദ്ദയും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും അണി ചേർന്നു. കേരളാ മഹാവെർച്വൽ റാലിയിലേക്ക് ജെ.പി.നദ്ദയെ വി.മുരളീധരൻ സ്വീകരിച്ചു.

തിരുവനന്തപുരത്തെ വേദിയിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ റാലിയിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ആദ്യ ദീപം തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് ആമുഖം പറയുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കെ.സുരേന്ദ്രന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നദ്ദ വെർച്വൽ റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര മന്ത്രി വി.മുരളീധരൻ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

advertisement

TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

advertisement

തുടർന്ന് ബിജെപി മുൻ അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സുരേഷ് ഗോപി എം പി, കെ.രാമൻപിള്ള, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ വേദിയുടെ സാന്നിധ്യമായി.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ലക്ഷങ്ങൾ അണിനിരന്ന മഹാവെർച്വൽ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായിമാറിയെന്ന് ബിജെപി കേരള ഘടകം അഭിപ്രായപ്പെട്ടു. ഓൺ ലൈനിൽ ഇത്രയും ജനങ്ങളെ ഒരുമിച്ചണിനിരത്താൻ കഴിഞ്ഞതിലൂടെ കേരളത്തിലെ ബിജെപിയുടെ അഭിമാന പരിപാടിയായും റാലി മാറി. ഓരോ ജില്ലയിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും പ്രവർത്തകർ പ്രത്യേക വേദികളിലൂടെ അണിചേർന്നതിനൊപ്പമാണ് സമൂഹ മാധ്യമ ലിങ്കുകളിലൂടെയും റാലിക്കൊപ്പം ചേർന്നത്.

advertisement

സര്‍വ സാമൂഹിക മാധ്യമങ്ങളേയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റല്‍ തലമാണ് വെര്‍ച്വല്‍ റാലിക്കായി ഒരുക്കിയത്. വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് സമൂഹ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തത്. ഇതു കൂടാതെ കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ  പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് ബിജെപി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഈ വെര്‍ച്വല്‍ റാലിയില്‍ പങ്കാളികളായി എന്നതാണ് പ്രത്യേകതയെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP Virtual Rally| വ്യത്യസ്തമായി ബിജെപിയുടെ ജനസംവാദ് മഹാ വെർച്വൽ റാലി: അണിനിരന്നത് ആയിരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories