TRENDING:

കത്ത് വിവാദത്തില്‍ തലസ്ഥാനം കത്തുന്നു; പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും

Last Updated:

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സലീമിനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടതാണ് നഗരസഭയ്ക്ക് അകത്ത് സംഘർഷത്തിന് ഇടയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.  നഗരസഭ കാര്യാലയത്തില്‍ സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
advertisement

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സലീമിനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടതാണ് നഗരസഭയ്ക്ക് അകത്ത് സംഘർഷത്തിന് ഇടയാക്കിയത്. എൽഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം കൗൺസിലർമാർക്ക് പരുക്കേറ്റു.

അതേസമയം, ഓഫീസ് വളപ്പിന് പുറത്ത് സംഘര്‍ഷം തുടരുമ്പോള്‍ വളപ്പിനകത്ത് നഗരസഭ ജീവനക്കാരുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇടത് അനുകൂല സംഘടനയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരേ പ്രതിഷേധിച്ചത്. സമരക്കാര്‍ ജീവനക്കാരെ തടയുന്നു, തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കത്ത് വിവാദത്തില്‍ തലസ്ഥാനം കത്തുന്നു; പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും
Open in App
Home
Video
Impact Shorts
Web Stories