ഇന്ന് രാവിലെ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ ബോബി പറഞ്ഞത്. 'ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരെല്ലാം. അങ്ങനെ 26 പേരാണ് എന്റെ അടുക്കൽ വന്നത്. ആ കേസുകളൊക്കെ പരിഹരിക്കാമെന്ന് ഞാൻ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിനു വേണ്ടിയാണ് ഞാന്‍ ഒരു ദിവസം കൂടി ജയിലില്‍ നിന്നത്. '- ബോബി ചെമ്മണൂര്‍ പ്രതികരിച്ചു.'- ബോബി ചെമ്മണ്ണൂർ പറഞ്ഞു.
അതേസമയം, ജാമ്യത്തിന് പിന്നാലെയുള്ള നാടകീയ സംഭവങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ കോടതി രൂക്ഷപരാമർശങ്ങൾ നടത്തി. റിമാന്‍ഡ് പ്രതികളുടെ സംരക്ഷകനായി ചമഞ്ഞ് മോചനം വൈകിപ്പിക്കുന്നതിലൂടെ ബോബി മാധ്യമശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
advertisement
കര്‍ശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞദിവസമാണ് ബോബിക്ക് ജാമ്യം അനുവദിച്ചത്. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്‌ക്കെടുത്തത്. ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു