കൊച്ചി സെൻട്രൽ പൊലീസ് ആണ് ബുധനാഴ്ച രാത്രിയോടെ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ വച്ച് കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ഹണി റോസിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിയിൽ എത്തിയാണ് ഹണി രഹസ്യമൊഴി നൽകിയത്
advertisement
കണ്ണൂർ ആലക്കോടുള്ള ചെമ്മണ്ണൂർ ഇൻറർനാഷണൽ ജുവലറി ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്തു എന്നാണ് ചെമ്മണ്ണൂരിനെതിരായ എഫ്ഐആറിൽ പറയുന്നത്. പിന്നീടും മറ്റൊരു ചടങ്ങിൽ ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റ ദൂഷ്യം മൂലം പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പ്രതികാരമായി വീണ്ടും പരസ്യമായി ലൈംഗിക ധ്വനിയോടെ പരാമർശങ്ങൾ നടത്തി എന്നും എഫ്ഐആറിൽ പറയുന്നു.