TRENDING:

സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Last Updated:

221 കരസേനാ റെജിമെന്റില്‍ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെതത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വടക്കന്‍ സിക്കിമിലെ സെമയില്‍ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടില്‍ എത്തിച്ചു. വാളയാറില്‍ വെച്ച് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. സൈനിക അകമ്പടിയോടെയാണ് പാലക്കാടേക്ക് വൈശാഖിന്റെ ഭൗതിക ശരീരം എത്തിച്ചത്.
advertisement

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടു കൂടി തൊട്ടടുത്തുള്ള ചുങ്കമന്നം സര്‍ക്കാര്‍ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷമായിരിക്കും സംസ്‌കാരം. തിങ്കളാഴ്ച ഉച്ചയോടെ തിരവുല്വാമല ഐവര്‍ മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Also Read-സിക്കിമിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയടക്കം16 സൈനികർക്ക് വീരമൃത്യു; അപകടം കൊക്കയിലേക്ക് മറിഞ്ഞ്

വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടം. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2015-ലാണ് വൈശാഖ് സേനയുടെ ഭാഗമായത്. 221 കരസേനാ റെജിമെന്റില്‍ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെതത്തിയത്. അച്ഛന്‍: സഹദേവന്‍ അമ്മ: വിജി. ഭാര്യ: ഗീതു. മകന്‍: ഒന്നരവയസ്സുള്ള തന്‍വിക്. സഹോദരി: ശ്രുതി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
Open in App
Home
Video
Impact Shorts
Web Stories