TRENDING:

BREAKING- കണ്ണൂരിൽ വീണ്ടും അക്രമം; എ.എൻ ഷംസീർ MLAയുടെ വീടിന് നേരെ ബോംബേറ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ശബരിമല യുവതിപ്രവേശനത്തിന് ശേഷമുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ വ്യാപിക്കുന്നു. ഏറ്റവുമൊടുവിൽ തലശേരി എം.എൽ.എയും സിപിഎം നേതാവുമായ എ.എൻ. ഷംസീറിന്‍റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. വെള്ളിയാഴ് രാത്രി പത്തു മണിയോടെയാണ് മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. ഇതുകൂടാതെ സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയുടെ വീടിനുനേരെയും ബോംബേറുണ്ടായിട്ടുണ്ട്. ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഇരിട്ടി സ്വദേശി വിശാലിനാണ് വെട്ടേറ്റത്.
advertisement

വീടിന് നേരെ ബോംബേറ് ഉണ്ടാകുമ്പോൾ ഷംസീർ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ഷംസീർ MLA ന്യൂസ് 18നോട് പറഞ്ഞു.

ഒരു സ്ത്രീ കൂടി കയറി, ഹർത്താൽ നടത്തുന്നില്ലേ? മുഖ്യമന്ത്രിയുടെ പരിഹാസം

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീടിന് നേർക്ക് ബോംബ് എറിയുകയായിരുന്നു. എന്നാൽ നാടൻ ബോംബ് വീടിന്‍റെ മതിലിൽ തട്ടി പൊട്ടുകയായിരുന്നു. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വാട്ടർ ടാങ്കിനും തകരാർ സംഭവിച്ചിട്ടുണ്ട്.

advertisement

തലശേരിയിൽ സിപിഎം-ബിജെപി സംഘർഷം രൂക്ഷമാണ്. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആർഎസ്എസ് കണ്ണൂർ-തലശേരി സംഘ് വിഭാഗ് ചന്ദ്രശേഖരന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. നേതാക്കളുടെ വീടുകൾക്കുനേരെ തുടർച്ചയായി അക്രമമുണ്ടായ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘത്തെ തലശേരിയിലും പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

advertisement

കഴിഞ്ഞ ദിവസം മുതൽ നടന്നുവരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING- കണ്ണൂരിൽ വീണ്ടും അക്രമം; എ.എൻ ഷംസീർ MLAയുടെ വീടിന് നേരെ ബോംബേറ്