TRENDING:

ഭാര്യയും ഭർത്താവും തെരഞ്ഞെടുപ്പ് തിരക്കിലാണ്; ഇരുവരും കാലടി പഞ്ചായത്തിലെ സ്ഥാനാര്‍ഥികൾ

Last Updated:

പഠനകാലത്ത് ക്ലാസ് റപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ച സിനിമ നടൻ ജയറാമിനെ പരാജയപ്പെടുത്തിയാണ് എൽദോസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം കാലടി സ്വദേശി കെടി എൽദോസിൻറെ വീട്ടിൽ സ്ഥാനാർത്ഥികൾ രണ്ടു പേരാണ്. എൽദോസും ഭാര്യ സുജ എൽദോസുമാണ് സ്ഥാനാർത്ഥികൾ. സുജ ഒന്നാം വാർഡിലും, എൽദോസ് രണ്ടാം വാർഡിലുമാണ് മത്സരിക്കുന്നത്.
advertisement

രണ്ടുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളായതിനാൽ വീട്ടിൽ രാഷ്ട്രീയത്തെ ചൊല്ലിയുള്ള തർക്കവും ഇല്ല. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുവരും. കഴിഞ്ഞ തവണ ഒന്നാം വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാളാണ് എൽദോസ്. സഹോദരനും എൽ ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന വർഗ്ഗീസിനെയാണ് പരാജയപ്പെടുത്തിയത്.

Also Read മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു; കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

3 തവണ പഞ്ചായത്തംഗമായിട്ടുണ്ട് എൽദോസ്. കാലടി ശ്രീ ശങ്കരക്കോളേജിൽ പഠിക്കുമ്പോൾ സിനിമാ നടൻ ജയറാമിൻ്റെ സഹപാഠിയായിരുന്നു. അന്ന് എസ് എഫ് ഐ പാനലിൽ ക്ലാസ് റപ്പ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയറാമിനെ പരായെപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയും ഭർത്താവും തെരഞ്ഞെടുപ്പ് തിരക്കിലാണ്; ഇരുവരും കാലടി പഞ്ചായത്തിലെ സ്ഥാനാര്‍ഥികൾ
Open in App
Home
Video
Impact Shorts
Web Stories