നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു; കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

  മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു; കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മരിച്ചു

  ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം

  എ.എം.അന്‍സാരി

  എ.എം.അന്‍സാരി

  • Last Updated :
  • Share this:
   മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് പിതാവ് മരിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊല്ലം പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം എ.എം.അന്‍സാരി (50)യാണ് മരിച്ചത്. ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.

   മലപ്പുറത്ത് നിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മകന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചാണ് എ.എം.അന്‍സാരി മരിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അന്‍സാരി മരിച്ചു. പരിക്കേറ്റ അന്‍വറിനെ വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   Also Read കളി ആവേശത്തിനിടയിൽ ഗ്രൗണ്ടിൽ അപ്രതീക്ഷിത അതിഥി; പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നായ തടസപ്പെടുത്തി

   ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മറ്റുള്ളവര്‍ക്കും പരിക്കില്ല. കൊല്ലം ഡിസിസി അംഗമാണ് അന്‍സാരി. കൊല്ലൂര്‍വിള മുന്‍ പഞ്ചായത്തംഗവുമാണ്. കൊല്ലം ഡിസിസി അംഗം കൂടിയാണ് അന്‍സാരി.
   Published by:user_49
   First published:
   )}