Also Read- World Cup 2022 | അസാധ്യമായി ഒന്നുമില്ല; സൗദി അറേബ്യ അർജന്റീനയെ തകർത്തു 2-1
കൗമാരക്കാരും യുവതീയുവാക്കളും ഉച്ച കഴിഞ്ഞാല്‍ സന്ധ്യകഴിയുംവരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികൾ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. പോളി ടെക്നിക്കിന് സമീപം വയോധികർക്കായി റസിഡൻസ് അസോസിയേഷൻ ഒരു പാർക്ക് സ്ഥാപിച്ചിരുന്നു. ഇവിടവും ഇത്തരക്കാർ താവളമാക്കിയതോടെ പ്രായമായവർക്കും കുട്ടികൾക്കും നടന്നു പോകാൻ പോലും പറ്റാതായെന്നും തുടർന്ന് അസോസിയേഷൻ തന്നെ പാർക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇതിനിടെ ഒരു റെസിഡൻസ് അസോസിയേഷൻ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
advertisement
പാർക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കൾ താവളമാക്കാൻ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികൾ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികൾ പറയുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. എച്ച്എംടി ജംഗ്ഷന് പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയുമെന്നും ഇവരിൽ പലരും യൂണിഫോമിലാണ് എന്നതിനാൽ തിരിച്ചറിയാമെന്നും നാട്ടുകാർ പറയുന്നു.