സംസ്ഥാനത്ത് 2020-ല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മാസ്ക് ധരിക്കാത്തവര്‍ക്കും ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്കും എതിരായി കേസെടുക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ആദ്യ ലോക്ഡൗൺ ആരംഭിച്ചതോടെ പോലീസ് കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
Also Read- കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?
തുടര്‍ന്ന് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ ലംഘന കേസുകളും വര്‍ധിച്ചു. 2020 ഓഗസ്റ്റില്‍ മാത്രം 2,56,670 ആളുകളുടെ പേരില്‍ കേസെടുത്തു. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്തവരുടെ എണ്ണം കുറവായിരുന്നു. ക്വാറന്‍റീന്‍ ലംഘനത്തിനും വളരെ ചുരുക്കം ചില ആളുകളുടെ പേരില്‍ മാത്രമാണ് കേസ് എടുത്തത്. മേയ് മാസത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും ക്വാറന്‍റീന്‍ ലംഘിച്ചവര്‍ക്കെതിരെയും കേസ് എടുക്കുന്നത് കൂടുതല്‍ ശക്തമാക്കി.
advertisement
Also Read- മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസെടുക്കേണ്ട; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
2021 മാര്‍ച്ചില്‍ 61868 പേര്‍ക്കെതിരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്തു. ഏപ്രിലില്‍ 360095 പേര്‍ക്കെതിരെയും കേസെടുത്തു. പിന്നീടങ്ങോട്ട് ഈമാസം ആദ്യം വരെ മാസ്ക് ഇല്ലാത്തതിന് വലിയ തോതില്‍ത്തന്നെ കേസെടുത്തു. കോവിഡ് നിയന്ത്രണ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 12,27,065 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിക്ക കേസുകളിലും പിഴയിടാക്കി കേസ് അവസാനിപ്പിച്ചിരുന്നു.ബാക്കിയുള്ളവ കോടതിയുടെ പരിഗണനയിലാണ്.
മാസ്‌ക് ഉപയോഗം തുടരണം; ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: മാസ്‌ക്(Mask) ഉപയോഗം ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍(Central Government). സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.
മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതോടെ ഒഴിവാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
Also Read- പ്രതിവാരം 1190 സർവീസുകൾ; സിയാലിന്റെ വേനൽക്കാല സമയ പട്ടിക പുറത്തുവിട്ടു
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പെടുത്തിയ ദുരന്തനിവാരണ നിയമത്തിലെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും.അതേസമയം, മാസ്‌ക്കുപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കാര്യവുമില്ല.
അതായത്, ഒറ്റയ്ക്ക് കാര്‍ ഓടിക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ അവിടയും മാസ്‌ക്കിന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അടക്കം പറയുന്നു.
