കുറ്റ്യാടിയുടെ കാര്യത്തിൽ തീരുമാനം പിന്നീടെന്ന് കേരള കോൺഗ്രസ് എം നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സി പി എം നേതൃത്വവുമായി ചർച്ച നടത്തുമെന്നും നേതൃത്വം അറിയിച്ചു.
പാലായിൽ മാണി സി കാപ്പനെതിരെ ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെയാകും സ്റ്റീഫൻ ജോർജിന്‍റെ പോരാട്ടമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശേരി അഡ്വ. ജോബ് മൈക്കിളും തൊടുപുഴയിൽ പ്രഫ. കെ എ ആന്റണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും, പെരുമ്പാവൂരിൽ ബാബു ജോസഫും സ്ഥാനാർഥികളാകും. ചാലക്കുടിയിൽ ഡെന്നീസ് കെ ആന്റണിയും ഇരിക്കൂരിൽ സജി കുറ്റിയാനിമറ്റവുമാണ് കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ.
advertisement
തർക്കമുണ്ടായിരുന്ന കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ് ആണ് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി. റാന്നിയിൽ പ്രമോദ് നാരായണൻ മത്സരിക്കും. മറ്റു മണ്ഡലങ്ങളിൽ നേരത്തെയുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നും കേരള കോൺഗ്രസ് എം നേതൃത്വം വ്യക്തമാക്കി.
അതിനിടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കേരള കോൺഗ്രസിൽ ആദ്യ പൊട്ടിത്തെറി ഉണ്ടായി. പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം പാർട്ടിയിൽ നിന്നും രാജി വെച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. പിറവത്ത് ജിൽസ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് സാധ്യത കൽപ്പിച്ചിരുന്നു രാജിക്കു പിന്നാലെ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി ജിൽസ് രംഗത്തെത്തി. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം എന്ന് ജിൽസ് ആരോപിച്ചു. പിറവത്ത് സിന്ധു മോൾ ജേക്കബിനെ ആണ് പാർട്ടി സ്ഥാനാർഥിയാക്കിയത്.
കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടികയിലുള്ള ജോസ് കെ മാണി മുൻ എം. പിയാണ്. കടുത്തുരുത്തിയിൽ മത്സരിക്കുന്ന സ്റ്റീഫൻ ജോർജ് മുൻ എംഎൽഎയാണ്.
അതേസമയം കുറ്റ്യാടി സീറ്റ് സംബന്ധിച്ച് പുനരാലോചന നടത്താൻ സി പി എം തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സീറ്റ് വിഭജനത്തിൽ പുനരാലോചന നടത്താൻ സി പി എം ഒരുങ്ങുന്നത്.
കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ ഒറ്റനോട്ടത്തിൽ
സ്ഥാനാര്‍ഥികള്‍: റാന്നി- അഡ്വ. പ്രമോദ് നാരായണന്, കാഞ്ഞിരപ്പള്ളി-എന്‍. ജയരാജ്, പൂഞ്ഞാര്‍-സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി-ജോബ് മൈക്കിള്‍, തൊടുപുഴ-പ്രഫ. കെ. ഐ. ആന്റണി, ഇടുക്കി-റോഷി അഗസ്റ്റിന്, പെരുമ്പാവൂര്‍-ബാബു ജോസഫ്, പിറവം- സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി-ഡെന്നീസ് ആന്റണി, ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം.
Keywords- Assembly Election 2021, Kerala assembly Elections 2021, CPM, Kerala Congress M, Sindhumol Jacob, Kerala Assembly polls 2021, CPM, Malappuram, Muslim league, P V Anwar, K T jaleel