സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരി ആരോഗ്യകാരണം ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കേടിയേരിയെ പിന്തിരിപ്പാൻ മറ്റു സെക്രട്ടറിയറ്റ് അംഗങ്ങൾ തയാറായുമില്ല. അതേസമയം മയക്ക് മരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ സംഭവത്തിൽ പാർട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കേടിയേരിക്ക് പിന്തുണ നൽകി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ രാജി സംബന്ധിച്ച് കോടിയേരി തന്നെ വ്യക്തിപരമായ തീരുമാനത്തിൽ എത്തുകയായിരുന്നെന്നാണ് വിവരം.
Also Read ബിനീഷ് കോടിയേരി രണ്ടാഴ്ച ജയിലില്‍; വാര്‍ത്ത തടയണമെന്ന ആവശ്യം തള്ളി
advertisement
ബെംഗളുരൂ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ മകൻ ബിനീഷ് കോടിയേരി എൻഫേഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രായപൂർത്തിയായ മകൻ ചെയ്ത തെറ്റിൽ തനിക്ക് പങ്കില്ലെന്നും താൻ ആ വീട്ടിലല്ല താമസിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചിരുന്നു.
