TRENDING:

ബ്രിട്ടന്റെ F35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്തു

Last Updated:

ലാന്‍ഡിംഗിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് നിര്‍ദേശിച്ചത് പ്രതിരോധ മന്ത്രാലയമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. ഇന്ധനം കുറഞ്ഞതിനാലാണ് യുദ്ധവിമാനം ലാൻഡ് ചെയ്തത്. ഏറെ നേരം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷമാണ് ബ്രിട്ടന്റെ F35 യുദ്ധവിമാനം ലാൻഡ് ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം
advertisement

100 നോട്ടിക്കല്‍മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ധനം കുറവായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കും. ലാന്‍ഡിംഗിനായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേര് നിര്‍ദേശിച്ചതും പ്രതിരോധ മന്ത്രാലയം തന്നെയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രിട്ടന്റെ F35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories