TRENDING:

കെ. സുരേന്ദ്രനെ വീഴ്ത്തിയ അപരൻ ബിജെപിയിൽ; മഞ്ചേശ്വരത്തെ പത്രിക പിൻവലിച്ചു

Last Updated:

സുന്ദരയും കുടുംബവും ബി ജെ പി യിൽ ചേർന്നുവെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ച് എൻ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എൻ ഡി എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
advertisement

യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു പ്രതിബന്ധമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞതവണ ബാലറ്റ് പേപ്പറില്‍ കെ.സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ഇത്തവണ ചരിത്രം ആവർത്തിക്കാതിരിക്കാനാണ്  സുന്ദരയെ കൈയോടെ പിടികൂടി ബി ജെ പിയിൽ എത്തിച്ചത്.

COVID 19 | സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

advertisement

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. മുസ്ലിം ലീഗിന്റെ പി ബി അബ്ദുൾ റസാഖ് ഇവിടെ 56, 870 വോട്ടികൾ നേടിയാണ് വിജയിച്ചത്. കെ സുരേന്ദ്രൻ 56, 781 വോട്ടുകൾ നേടി. വെറും 89 വോട്ടുകൾക്ക് ആയിരുന്നു സുരേന്ദ്രന്റെ പരാജയം. എന്നാൽ, കെ സുരേന്ദ്രന്റെ അപരനായി എത്തിയ കെ സുന്ദര 467 വോട്ടുകൾ നേടി. ഇത്തവണ അത്തമൊരു അബദ്ധം ആവർത്തിക്കാതിരിക്കാനാണ് സുന്ദരയെ എൻ ഡി എയിൽ എത്തിച്ചത്.

advertisement

കെ കെ രമയ്ക്ക് എതിരെ കെ കെ രമ ഉൾപ്പെടെ മൂന്ന് അപരൻമാർ; വടകരയിലെ പോര് കടുക്കുന്നു

അതേസമയം, മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി ബി എസ് പി ജില്ല നേതൃത്വം പരാതി നൽകി.

മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബി എസ് പി സ്ഥാനാർഥി കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ആയിരുന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞത്.

പത്രിക പിൻവലിക്കാൻ ബി ജെ പി പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ സുന്ദരയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബി എസ് പി ജില്ല നേതൃത്വത്തിന്റെ ആക്ഷേപം. എന്നാൽ, സുന്ദരയും കുടുംബവും ബി ജെ പി യിൽ ചേർന്നുവെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ. സുരേന്ദ്രനെ വീഴ്ത്തിയ അപരൻ ബിജെപിയിൽ; മഞ്ചേശ്വരത്തെ പത്രിക പിൻവലിച്ചു
Open in App
Home
Video
Impact Shorts
Web Stories