ഡ്രൈവർ ചികിത്സ തേടിയ കാര്യം ആശുപത്രിയിലെ നഴ്സാണ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിൽപെട്ട ബസിലുണ്ടായിരുന്ന അധ്യാപകനെന്ന നിലയിൽ ഒരാൾ പുലർച്ചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും നഴ്സ് വ്യക്തമാക്കി. എന്നാൽ രാവിലെ ആറു മണിയോടെ ഇയാളെ രണ്ടുപേർ വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരാണ് ചികിത്സതേടിയത് ഡ്രൈവറാണെന്ന കാര്യം നഴ്സിനോട് പറഞ്ഞത്. ഇവർ ബസുടമകളാണെന്നാണ് സംശയിക്കുന്നത്. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടൻ വീട്ടിൽ ജോജോ പത്രോസാണ് അപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവർ.
advertisement
Also Read- വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം; നിലവിൽ അഞ്ച് കേസുകൾ
അമിത വേഗത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നുണ്ട്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.
