വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം; നിലവിൽ അഞ്ച് കേസുകൾ

Last Updated:

കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ഓടിയിരുന്നത്

കൊച്ചി: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണെന്ന് വ്യക്തമായി. വാഹനത്തിനെതിരെ നിലവിൽ അഞ്ച് കേസുകളുണ്ട്. കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളർ ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദിധമായി എയർ ഹോൺ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ഓടിയിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്.
ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും. അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടക്കാഞ്ചേരി അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനം; നിലവിൽ അഞ്ച് കേസുകൾ
Next Article
advertisement
Menaka Suresh | മകൾ വാദ്യകലയിൽ അരങ്ങേറിയ സന്തോഷം പങ്കുവച്ച് നടി മേനക
Menaka Suresh | മകൾ വാദ്യകലയിൽ അരങ്ങേറിയ സന്തോഷം പങ്കുവച്ച് നടി മേനക
  • നടി മേനക സുരേഷിന്റെ മകൾ രേവതി സുരേഷ് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ചെണ്ട അരങ്ങേറ്റം നടത്തി.

  • നർത്തകി, സംവിധായിക, നിർമ്മാതാവ് രേവതി കലാമന്ദിർ ഫിലിം അക്കാദമിക്ക് നേതൃത്വം നൽകുന്നു.

  • മകളുടെ കലാപര നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മേനക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ ആരാധകർ അഭിനന്ദനവുമായി.

View All
advertisement