ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടുകൂടിയാണ് ആലുവ- പെരുമ്പാവൂർ റോഡിൽ അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകിൽ വന്നിടിക്കുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം മുട്ടകൾ പൊട്ടി നശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Aluva,Ernakulam,Kerala
First Published :
December 17, 2024 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടയുമായി വന്ന ലോറിയുടെ പിന്നിൽ ബസിടിച്ച് കാൽ ലക്ഷത്തോളം മുട്ട റോഡിൽ വീണ് പൊട്ടി