ഋഷികേശിൽ കഞ്ചാവ് കൃഷി ചെയ്യുകയാണ് തമ്പി നാഗാർജ്ജുന. കൂടാതെ മധ്യപ്രദേശിൽ മെഡിക്കൽ കഞ്ചാവിന്റെ നിർമ്മാണവുമുണ്ട്. ഈ മരുന്നുകൾക്ക് ആയുഷിന്റെ ലൈസൻസുമുള്ളതായും കാശ്മീർ മുതൽ കന്യാകുമാരി വരെ അത് വിതരണം ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവ് ഇടുക്കി ഗോൾഡാണ്. കഞ്ചാവ് ഉൾപ്പെടുത്തിയാൽ സർക്കാറിന്റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും തമ്പി നാഗാർജ്ജുന പറയുന്നു.
മലിനീകരണം കുറയ്ക്കാനും കഞ്ചാവ് ചെടികൾക്ക് സാധിക്കും. അത്തരത്തിൽ നിരവധി ഉപയോഗങ്ങളാണ് കഞ്ചാവിനുള്ളത്. കഞ്ചാവ് കഴിച്ച് നാളിതുവരെ ആരും മരിച്ചിട്ടില്ല. കഞ്ചാവ് കഴിച്ചാൽ ആരും അക്രമാസക്തരാകില്ലെന്നും ഇതിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2025 1:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ല, അതെന്താ ബിസിനസ് ചെയ്താൽ? മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് വ്യവസായി