പരീക്ഷയ്ക്കിടെ ഇൻവിജിലേറ്ററായ അധ്യാപകൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഞ്ജുവിന്‍റെ ഹാൾ ടിക്കറ്റിന്റെ പിൻവശത്ത് പാഠഭാഗങ്ങൾ പെൻസിൽ ഉപയോഗിച്ച് എഴുതിയിരുന്നതായി കണ്ടു. അപ്പോൾ അതുവഴി വന്ന പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. പ്രിൻസിപ്പലിന്‍റെ പരിശോധനയിൽ ഇക്കാര്യം വ്യക്തിമായി. ഓഫീസിലെത്തി വിശദീകരണ കുറിപ്പ് എഴുതിനൽകാനും തുടർന്നുള്ള പരീക്ഷ എഴുതാമെന്നുമാണ് വിദ്യാർഥിനിയെ അറിയിച്ചത്.
കോളജിലെ റെഗുലർ വിദ്യാർഥി അല്ലാത്തതിനാൽ ഹാൾ ടിക്കറ്റിലുള്ള പേരും രജിസ്റ്റർ നമ്പറും ജനനത്തീയതിയും അല്ലാതെ കുട്ടിയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും പരീക്ഷ സെന്‍ററിൽ ലഭ്യമല്ല. കുട്ടി വിശദീകരണം എഴുതി നൽകാൻ വരുന്ന സമയം വീട്ടുകാരുടെ ഫോൺ നമ്പർ വാങ്ങി അവരെ അറിയിച്ച് ഒപ്പം അയക്കാമെന്നാണ് കരുതിയിരുന്നതെന്നും മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. സത്യവസ്ഥ ഇതായിരിക്കെ, കോളജിനെതിരെ ദുഷ്പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ഇവർ അറിയിച്ചു.
advertisement
TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
അഞ്ജു പി. ഷാജിയുടേത് മുങ്ങിമരണമാണെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ അസ്വാഭാവിക പാടുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന ഫലം ലഭിക്കാൻ വൈകും. ശനിയാഴ്ച വൈകീട്ട് കാണാതായ അഞ്ജുവിന്‍റെ മൃതദേഹം തിങ്കളാഴ്ചയാണ് ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ നിന്നു ലഭിച്ചത്.