TRENDING:

Local Body Election 2020 | ഫ്ലക്സ് ബോർഡിന്റെ തിരയിളക്കത്തിലും കയ്യെഴുത്ത് കൈവിടാത്തൊരാൾ; കൈയിൽ ബ്രഷ് എടുത്ത് ഇത്തവണയും സുരേഷ്

Last Updated:

ഫ്ലക്‌സ് ബോര്‍ഡുകളുടെ കടന്നു കയറ്റത്തില്‍ കയ്യെഴുത്ത് മേഖല കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും സുരേഷ് തന്റെ ബ്രഷ് ഉപേക്ഷിക്കാന്‍ തയ്യാറായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചരണ മേഖലയിലേക്ക് ഫ്ലക്‌സ് ബോര്‍ഡുകളുടെയും ബാനറുകളുടെയും കടന്നുവരവ് കയ്യെഴുത്ത് തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. എന്നാല്‍, തൊഴിലാളികള്‍ മറ്റ് മേഖലകള്‍ തേടി പോയപ്പോഴും കയ്യെഴുത്ത് കൈമോശം വരാതെ ഇന്നും കൊണ്ടു നടക്കുന്ന ഒരാളുണ്ട് ഇടുക്കിയില്‍. സി ഡി സുരേഷ് എന്ന കലാകാരന്‍.
advertisement

കയ്യെഴുത്ത് മേഖലയില്‍ നിന്നും എല്ലാ തൊഴിലാളികളും പിന്‍വാങ്ങി. എന്നാല്‍, സി ഡി സുരേഷിന് ഇത് ഉപേക്ഷിക്കാന്‍ കഴിയില്ല. കാരണം ഇദ്ദേഹത്തിന് ഇതൊരു തൊഴില്‍ മാത്രമല്ല തന്റെ പ്രിയപ്പെട്ട കല കൂടിയാണ്. സി പി ഐ (എം) പ്രവര്‍ത്തകനായ സുരേഷ് ആദ്യം കയ്യെഴുത്ത് പോസ്റ്ററുകള്‍ തയ്യാറാക്കിയാണ് തുടക്കം.

You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]

advertisement

പിന്നീട് വടിവൊത്ത അക്ഷരം കണ്ട് മറ്റ് മേഖലകളിലേക്കും പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ വിളിച്ചു. പതിയെ ഇതൊരു തൊഴിലായി സ്വീകരിച്ചു. 1987ലെ തെരഞ്ഞെടുപ്പിലാണ് ആദ്യം ബ്രഷ് എടുത്തത്. പിന്നീട്, അങ്ങോട്ട് പ്രതാപകാലം ആയിരുന്നു. വടിവൊത്ത അക്ഷരങ്ങളെ വരച്ചിടുന്നത് കാണാന്‍ കാഴ്ചക്കാരും കൂടുമായിരുന്ന ഒരു കാലം.

ഫ്ലക്‌സ് ബോര്‍ഡുകളുടെ കടന്നു കയറ്റത്തില്‍ കയ്യെഴുത്ത് മേഖല കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും സുരേഷ് തന്റെ ബ്രഷ് ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഈ തെരഞ്ഞെടുപ്പിലും സുരേഷ് തന്റെ കയ്യെഴുത്ത് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. ഇടതും ചുവപ്പുമാണ് ഉള്ളിലെങ്കിലും തെരഞ്ഞെടുപ്പ് എത്തിയാല്‍ സുരേഷിന്റെ ബ്രഷില്‍ വിരിയുന്ന വടിവൊത്ത അക്ഷരങ്ങള്‍ ഇടതുവലത് വ്യത്യാസമില്ലാതെ നാട്ടുകാരോട് വോട്ട് ചോദിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | ഫ്ലക്സ് ബോർഡിന്റെ തിരയിളക്കത്തിലും കയ്യെഴുത്ത് കൈവിടാത്തൊരാൾ; കൈയിൽ ബ്രഷ് എടുത്ത് ഇത്തവണയും സുരേഷ്
Open in App
Home
Video
Impact Shorts
Web Stories