'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ

Last Updated:
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവൻ പറഞ്ഞു. മൊഴി മാറ്റിയ താരങ്ങളുടെ നടപടി തീർത്തും തെറ്റായിരുന്നെന്നും ഇക്കാര്യത്തിൽ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
1/5
 കൊച്ചി: നിലപാടും രാഷ്ട്രീയവും വ്യക്തമാക്കി നടൻ ദേവൻ. സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരെ വിമർശനം ഉയർത്തിയ നടൻ ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരിക്കാൻ നിലവിലെ രാഷ്ട്രീയ ജീർണതയാണ് തന്നെ പ്രേരിപ്പിച്ചതെന്നും നടൻ ദേവൻ പറഞ്ഞു.

advertisement
2/5
 പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ദേവൻ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

3/5
 പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാൽ രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ആ വിശ്വാസം തകർത്തെന്നും ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായെന്നും ദേവൻ പറഞ്ഞു.

4/5
 താനുമായി ബി ജെ പി നേതൃത്വം ചർച്ച നടത്തി. എന്നാൽ, തന്റെ വ്യക്തിത്വം ആർക്കും അടിയറ വെയ്ക്കാൻ തയ്യാറല്ലാത്തതിനാൽ ബി ജെ പിയിൽ ചേരില്ലെന്നും ദേവൻ പറഞ്ഞു. തന്റെ പുതിയ പാർട്ടി ഇവിടുത്തെ നിലവിലുള്ള മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണെന്നും ദേവൻ വ്യക്തമാക്കി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

5/5
 നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവൻ പറഞ്ഞു. മൊഴി മാറ്റിയ താരങ്ങളുടെ നടപടി തീർത്തും തെറ്റായിരുന്നെന്നും ഇക്കാര്യത്തിൽ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ നിലപാട് ശരിയല്ലെന്നും ദേവൻ പറഞ്ഞു. മൊഴി മാറ്റിയ താരങ്ങളുടെ നടപടി തീർത്തും തെറ്റായിരുന്നെന്നും ഇക്കാര്യത്തിൽ താനല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ

  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement