പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. സംസ്ഥാനത്തെ കള്ളു ഷാപ്പുകൾക്ക് ബാറുകളുടേതിന് സമാനമായി നക്ഷത്ര പദവി നൽകണമെന്ന നിർദേശവും മദ്യനയം മുന്നോട്ടുവെക്കുന്നു.
അതേസമയം ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം മദ്യനയത്തിൽ ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.
പുതിയ സാമ്പത്തികവർഷത്തിലേക്കുള്ള മദ്യനയം ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾകൊണ്ട് മദ്യനയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ട്. അതിൽ പ്രധാനമാണ്, അവയുടെ നിലവാരവും സൌകര്യങ്ങളും വിലയിരുത്തി സ്റ്റാർ പദവി നൽകണമെന്നത്.
advertisement