TRENDING:

മലപ്പുറത്ത് ജാപ്പനീസ് എൻസഫലൈറ്റിസ് വാക്‌സിനെതിരെ പ്രചാരണം; നൽകാൻ കഴിഞ്ഞത് നാല് ശതമാനം മാത്രമെന്ന് ആരോഗ്യവകുപ്പ്

Last Updated:

കുത്തിവെപ്പ് നടത്തിയ കുട്ടികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായി എന്ന് കാണിച്ചാണ് തെറ്റായ പ്രചരണം നടക്കുന്നതെന്നും ഇത് വാക്സിനേഷന് തടസ്സമാകുന്നുണ്ട് എന്നും മലപ്പുറം ഡിഎംഒ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം ജില്ലയിൽ ജാപ്പനീസ് എൻസഫലൈറ്റിസ് വാക്‌സിനെതിരെ തെറ്റായ പ്രചാരണം നടക്കുന്നതിനാൽ ആകെ നൽകാൻ കഴിഞ്ഞത് നാല് ശതമാനം വാക്സിനേഷൻ മാത്രമെന്ന് ആരോഗ്യ വകുപ്പ്. 15 ലക്ഷത്തോളം കുട്ടികൾക്കാണ് വാക്സിനേഷൻ നൽകേണ്ടത്. എന്നാൽ ഇതുവരെ അറുപതിനായിരത്തിനു മുകളിൽ കുട്ടികൾക്ക് മാത്രമാണ് നൽകാൻ കഴിഞ്ഞിട്ടുള്ളത്. കുത്തിവെപ്പ് നടത്തിയ കുട്ടികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായി എന്ന് കാണിച്ചാണ് തെറ്റായ പ്രചരണം നടക്കുന്നതെന്നും ഇത് വാക്സിനേഷന് തടസ്സമാകുന്നുണ്ട് എന്നും മലപ്പുറം ഡിഎംഒ ഡോക്ടർ ടി.കെ. ജയന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നിന്നും
വാർത്താസമ്മേളനത്തിൽ നിന്നും
advertisement

വാക്സിനേഷന് എതിരായ തെറ്റായ പ്രചരണങ്ങൾ ക്യാമ്പയിന് വലിയ തടസ്സം സൃഷ്ടിക്കുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വാക്സിനേഷൻ മൂലമല്ല കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് അവരെ വിശദമായി പരിശോധിച്ചതിലൂടെ വ്യക്തമായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിൻ വളരെ സുരക്ഷിതമാണെന്നും, ലഘുവായ പനി, കുത്തിവയ്‌പ് ഭാഗത്തെ വേദന, ചുവപ്പ് എന്നിവ മാത്രമാണ് സാധാരണയായി കാണപ്പെടുന്ന പാർശ്വഫലങ്ങളെന്നും അറിയിച്ചു. ഗുരുതര പാർശ്വഫലങ്ങൾ ദശലക്ഷത്തിൽ 1–2 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ജാപ്പനീസ് എൻസഫലൈറ്റിസ് ബാധിച്ച കുട്ടികൾക്ക് രോഗം ഭേദമായാലും പിന്നീട് അപസ്മാരം, ബുദ്ധിക്കുറവ്, നാഡീസംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 15 വയസ്സിൽ താഴെയുള്ള കുട്ടികളിലും 60 വയസ്സിന് മുകളിലുള്ളവരിലുമാണ് രോഗം ഗുരുതരമായി കാണപ്പെടുന്നത്.

advertisement

കൊതുകുകൾ വഴി പകരുന്ന ഈ രോഗം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ നിലവിൽ സാധ്യമല്ലെങ്കിലും കൊതുകുനിയന്ത്രണവും പ്രതിരോധ കുത്തിവയ്‌പും വഴി മനുഷ്യരിലെ രോഗബാധ നിയന്ത്രിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ജാപ്പനീസ് എൻസഫലൈറ്റിസ് വാക്‌സിൻ കുട്ടികൾക്ക് വലിയ സംരക്ഷണമാണെന്നും അധികൃതർ വ്യക്തമാക്കി.

സർക്കാർ സൗജന്യമായി നൽകുന്ന ഈ വാക്‌സിൻ കുട്ടികൾക്ക് നൽകാൻ രക്ഷകർത്താക്കൾ മടിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അഭ്യർത്ഥിച്ചു. നിലവിൽ 9 മാസം മുതലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകിവരുന്ന ആലപ്പുഴ, തിരുവനന്തപുരം ജില്ലകളോടൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലും മൂന്ന് മാസത്തിനകം സ്കൂൾ–അങ്കണവാടി തല വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Health Department says that due to false propaganda against the Japanese encephalitis vaccine in Malappuram district, only four percent of the total vaccinations have been given. About 1.5 million children need to be vaccinated. But so far, only over sixty thousand children have been given the vaccine

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ജാപ്പനീസ് എൻസഫലൈറ്റിസ് വാക്‌സിനെതിരെ പ്രചാരണം; നൽകാൻ കഴിഞ്ഞത് നാല് ശതമാനം മാത്രമെന്ന് ആരോഗ്യവകുപ്പ്
Advertisement
Open in App
Home
Video
Impact Shorts
Web Stories