TRENDING:

Local Body Election 2020 | ‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ?' പോസ്റ്ററില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം: പരാതി നൽകി സ്ഥാനാർത്ഥി

Last Updated:

അബുദാബിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: തെരഞ്ഞെടുപ്പ് പോസ്റ്ററിൽ കൃത്രിമം കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയതിനെതിരെ പരാതിയുമായി സ്ഥാനാർത്ഥി. വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം പൊന്മന ഗ്രാമപഞ്ചായത്തിലെ 19–ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജയചിത്രയാണ് പരാതി നൽകിയത്. മറ്റൊരു സ്ത്രീയുടെ ചിത്രം തന്റെ പേരിലുള്ള പോസ്റ്ററിൽ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിച്ചതെന്ന് ജയചിത്ര ചവറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
advertisement

‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ’ എന്ന ക്യാപ്ഷനോടെയാണ് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്.  പിന്നീട് ഇത് പല ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. മോശം കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് പരാതിയുമായി ജയചിത്ര പൊലീസ് സ്റ്റേഷനിലെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അബുദാബിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.. ഇയാളുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | ‘പഞ്ചായത്ത് മാറി വോട്ടു ചെയ്യാൻ പറ്റുമോ?' പോസ്റ്ററില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം: പരാതി നൽകി സ്ഥാനാർത്ഥി
Open in App
Home
Video
Impact Shorts
Web Stories