ഹോട്ടലിലേക്ക് ഒരു ഏജൻ്റ് കഞ്ചാവ് എത്തിച്ചുവെന്ന വിവരത്തിലാണ് ഫൈറ്റ് മാസ്റ്റർമാർ താമസിക്കുന്ന മുറയിലേക്ക് എക്സൈസ് സംഘം കയറിയത്. ആദ്യം മുറിയില്‍ പരിശോധിച്ചുവെങ്കിലും കഞ്ചാവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു ഡിഷ്ണറിയും ഒരു ബുക്കും മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. തുടർന്ന് ഡിഷ്ണറി കൈയിലെടുത്തപ്പോഴുണ് പുസ്തമല്ലെന്ന വ്യക്തമായത്. തുറന്നപ്പോള്‍ താക്കോലോട് കൂടിയ ഒരു പാത്രം. ഇതിനുള്ളിലാണ് 16 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.സെറ്റിലെ മറ്റുള്ളവർക്ക് ഇയാൾ ലഹരിവസ്തുക്കൾ വിറ്റിരുന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നെന്ന പരാതിയെത്തുടർന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശമനുസരിച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തിരുവനന്തപുരം എക്‌സൈസ് ഐബി സംഘം, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് എന്നിവർ ചേർന്നു പരിശോധന നടത്തിയത്.