അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണ്. ജോലിക്ക് കയറികഴിഞ്ഞാല്‍ ഒരോ വര്‍ഷവും മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മസ്റ്ററിങ്ങ് നടത്തുമ്പോള്‍ വ്യക്തമാക്കേണ്ടതാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചില്ല- ബാലഗോപാല്‍ വ്യക്തമാക്കി.
Also Read- BMW കാറിലെത്തി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവർ; മലപ്പുറം കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേട്
'ജീവനക്കാരുടെ സംഘടനയുടെ വാദത്തോട് യോജിപ്പില്ല. ആരു തെറ്റ് ചെയ്താലും ഞങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സംഘടന പറയേണ്ടത്. ആളുകളുടെ പേരുകള്‍ കൃത്യമായി പരിശോധിക്കാതെ പുറത്ത് വിടാന്‍ പറ്റില്ല. പ്രാഥമിക അന്വേഷണം വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റാണ് പരിശോധിക്കുന്നത്'.- ധനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
അനര്‍ഹര്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്നുണ്ടോയെന്നുള്ള പരിശോധന സാധാരണ നടക്കാറുള്ളതാണ്. മസ്റ്ററിങ് പോലുള്ള പ്രക്രിയ ഇതിന്റെ പരിശോധനയുടെ ഭാഗമാണ്. ഏറ്റവും സാധാരണക്കാര്‍ക്കും കിട്ടേണ്ട പെന്‍ഷന്‍ തടയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു