പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്.
പന്തളം കുളനടയിൽ KSRTC സ്വിഫ്റ്റും ജീപ്പും കൂട്ടിയിടിച്ചു; രണ്ട് മരണം
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ റോഡ് വലിയ രീതിയിൽ കുഴിച്ചിട്ടുണ്ട്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. എന്നാൽ ഇവിടെ കൃത്യമായി രീതിയിൽ സുരക്ഷ ഒരുക്കുകയോ മണനാക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ കൂടുതൽ മുന്നറിയിപ്പോ ബോർഡോ നൽകിയിരുന്നില്ല. മാത്രമല്ല തെരുവ് വിളക്കുകൾ പോലും ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് കുഴിയുള്ള വിവരം അറിയാന്‍ സാധിക്കുകയെന്ന് യാത്രക്കാർ പറയുന്നു.
advertisement
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങൽ ഫയർ ഫോഴ്സും എത്തി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.