TRENDING:

Elephant | കാട്ടാനയ്ക്ക് മുൻപിൽ അകപ്പെട്ട് കാർ യാത്രികർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

കൂറ്റനായ ഒറ്റയാൻ പലതവണ കാറിന് നേരെ പാഞ്ഞെടുത്തെങ്കിലും കാറിന്റെ ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ പുറകോട്ട് പോകാതെ പ്രവീഷ് സംയമനത്തോടെ നിന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രതീഷ് വാസുദേവൻ
wild-elephant
wild-elephant
advertisement

കൽപ്പറ്റ: വയനാട് (Wayanad) അപ്പപ്പാറയിൽ കാട്ടാനയ്ക്ക് (Wild Elephant) മുൻപിൽ അകപ്പെട്ട കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ രാത്രി പത്തരയോടെയാണ് നാഗമന മമ്മാലി മുക്കിന് സമീപം ജനവാസ പ്രദേശത്ത് റോഡിൽ കാട്ടാനയ്ക്ക് മുൻപിൽ അപ്പപ്പാറ സുകന്യ നിവാസിൽ പ്രവീഷും അയൽകാരും പെട്ടത്.

ജനവാസ പ്രദേശമായ അപ്പപ്പാറ നാഗമന മമ്മാലി മുക്കിൽ കഴിഞ്ഞ രാത്രി 10.30 ഓടെയാണ് കാർ യാത്രികരായ പ്രദേശവാസികൾ കാട്ടാനയ്ക്ക് മുൻപിൽ പ്പെട്ടത്. കൂറ്റനായ ഒറ്റയാൻ പലതവണ കാറിന് നേരെ പാഞ്ഞെടുത്തെങ്കിലും കാറിന്റെ ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ പുറകോട്ട് പോകാതെ പ്രവീഷ് സംയമനത്തോടെ നിന്നു. ഒറ്റയാന്റെ വരവ് കണ്ട്. കാറിലുണ്ടായിരുന്ന കുട്ടികൾ പേടിച്ചു കരഞ്ഞു. ഒടുവിൽ തിരിച്ചു പോയ ഒറ്റയാൻ വണ്ടിക്ക് നേരെ വീണ്ടും പാഞ്ഞെടുത്ത് അടുത്തെത്തി. അതിനുശേഷം തിരിഞ്ഞു സമീപത്തെ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു.

advertisement

തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. ചക്ക കാലമായതോടെ കാടിറങ്ങുന്ന കാട്ടാനകൾ ജനവാസ പ്രദേശങ്ങളിലിറങ്ങുന്നത് പതിവാണ്. അപ്പപ്പാറ സുകന്യാ നിവാസിൽ പ്രവീഷും അയൽവാസികളായ നാട്ടിൽ പോയി മടങ്ങി വരുന്ന കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. പ്രദേശത്തെ വനാതിർത്തിയിലെ വന്യമൃഗ പ്രതിരോധ സംവിധാനങ്ങളും തകർന്നു കിടക്കുന്ന കിടങ്ങുകളും പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

advertisement

നിലമ്പൂരിൽ പട്ടാപ്പകൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; കാട് കയറ്റാൻ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ച് വനംവകുപ്പ്

നിലമ്പൂരിൽ പട്ടാപ്പകൽ കാട്ടാനകളുടെ ആറാട്ട്. നിലമ്പൂർ കോഴിക്കോട് റോഡിൽ കനോലി പ്ലോട്ടിന് അടുത്ത്  ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാൻ വനപാലകർ (Forest department) ഏറെ പാടുപെട്ടു. ശനിയാഴ്ച വൈകീട്ട് നിലമ്പൂര്‍ കനോലി പ്ലോട്ടിന് (Conolly's Plot) സമീപത്താണ് അഞ്ച് വലിയ ആനകളും നാലു ആനക്കുട്ടികളുമടങ്ങുന്ന സംഘം ഇറങ്ങിയത്. നോര്‍ത്ത് ഡി.എഫ്.ഒ, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരെത്തി ആനകളെ ഓടിച്ചുവിട്ടു. വലിയ ആനകളും നാലു ആനക്കുട്ടികളുടങ്ങുന്ന സംഘം ചാലിയാറിനിക്കരെയുള്ള വനമേഖലയില്‍ തന്നെ തമ്പടിക്കുകയാണ്. റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചാണ് ഇവയെ ചാലിയാറിനക്കരെയുള്ള എളഞ്ചീരി വനമേഖലയിലേക്ക് ഓടിച്ചു വിട്ടത്. ഇവിടെ ചിലയിടങ്ങളില്‍ വേലി തകര്‍ന്ന ഭാഗത്ത് കൂടിയാണ് ആനകള്‍ കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ (കെ. എൻ.ജി) റോഡിലേക്ക് കടക്കാനുള്ള വഴികള്‍ കണ്ടെത്തുന്നത്.ഇന്നലെ രാത്രിയും നിലമ്പൂർ-കോഴിക്കോട് പാതയിൽ കാട്ടാനകൾ ഇറങ്ങിയിരുന്നു.

advertisement

Also Read- Wasp Attack| കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെള്ളിയാഴ്ച രാത്രിയും നിലമ്പൂരിനെ ഭീതിയിലാക്കി കാട്ടാനകൾ വീണ്ടും റോഡിൽ ഇറങ്ങിയിരുന്നു.വനംവകുപ്പും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയച്ചത്.  രാത്രി ഒൻപതരയോടെ  മൂന്ന് കാട്ടാനകൾ നിലമ്പൂർ-കോഴിക്കോട് പാതയിൽ കനോലി പ്ലോട്ടിന് സമീപം റോഡിൽ ഇറങ്ങിയത്. വനം വകുപ്പ് ആർ.ആർ.ടി, വിഭാഗത്തിലെ ജീവനക്കാരും, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരും, പോലീസും ചേർന്ന് ഒന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിൽ രാത്രി 11 മണിയോടെ വടപുറം, താളിപൊയിൽ ഭാഗത്തുകൂടി കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം രൂക്ഷമായതോടെ നിലമ്പൂർ കോവിലകത്തുമുറിയിൽ ഉൾപ്പെടെ വനപാലകർ രാത്രിയിൽ പെട്രോളിംഗ് നടത്തുന്നുണ്ട്. ആയിരകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ രാത്രിയും പകലും കാട്ടാനകൾ ഇറങ്ങുന്ന അവസ്ഥയാണ്. മമ്പാട് ഓടായ്ക്കലിൽ റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ ചാലിയാർ പുഴയിൽ ജലവിതാനം ഉയർന്നതും, ഭക്ഷണ സാധ്യതയുമുള്ളതാണ് ചാലിയാറിന്റെ തീരത്ത് കാട്ടാനകൾ തമ്പടിക്കാൻ കാരണം. പന്തിരായിരം വനം മേഖലയിൽ നിന്നും കുറുവൻ പുഴ കടന്ന് മൂവായിരം വനമേഖലയിലേക്ക് കടന്ന കാട്ടാനകളാണ് നിലവിൽ ചാലിയാർ ഭാഗത്തുള്ളത്. 25 ഓളം ആനകൾ പന്തീരായിരം മേഖലയിൽ നിന്നും മൂവായിരം വനമേഖലയിൽ എത്തിയിട്ടുണ്ടെന്നാണ് വനപാലകർ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Elephant | കാട്ടാനയ്ക്ക് മുൻപിൽ അകപ്പെട്ട് കാർ യാത്രികർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories