Wasp Attack| കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
പരിസരത്തുണ്ടായിരുന്ന 2 പേർക്കും കടന്നലിന്റെ കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പറിച്ചെടുത്തു.
മലപ്പുറം (Malappuram) തിരൂരില്‍ (Tirur) മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ (Wasp Attack) യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലിങ്ങൽ റോഡിൽ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവമെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മരത്തിനു വലിയ കടന്നൽക്കൂട് ഉണ്ടായിരുന്നു. ഇത് പരുന്ത് കൊത്തി താഴെയിടുകയായിരുന്നു. ഇത് വീണത് ബൈക്കിൽ പോയ കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാൻ വേഗത്തിൽ ബൈക്ക് ഓടിച്ചെങ്കിലും കടന്നൽക്കൂട്ടം പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന 2 പേർക്കും കടന്നലിന്റെ കുത്തേറ്റു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതിൽപരം കടന്നൽ കൊമ്പുകൾ പറിച്ചെടുത്തു. മാസങ്ങൾക്കു മുൻപ് തൃപ്രങ്ങോട്ട് തേങ്ങയിടാൻ കയറിയ യുവാവിനെ കടന്നൽ ആക്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
advertisement
ജനുവരിയിൽ പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ കടന്നൽ കുത്തേറ്റ് മേടപ്പാറ സ്വദേശി അഭിലാഷ് മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കടന്നൽ കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പലരും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടെങ്കിലും അഭിലാഷിന് രക്ഷപെടാൻ കഴിഞ്ഞില്ല. കടന്നൽ കുത്തേറ്റ അഭിലാഷിനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്.
എം സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
advertisement
തിരുവനന്തപുരം കിളിമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ 4 മണിയോടെ എം സി റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
advertisement
Also Read- Idukki Firing | 'ബീഫ് തീർന്നത് വഴക്കിന് കാരണമായി; പിന്നീട് തോക്കുമായി വന്ന് വെടിവെച്ചു'; തട്ടുകടയുടമ
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിനവിനെയും അക്ഷയിനെയും കിളിമാനൂർ പോലീസ് എത്തി ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല. അഞ്ചൽ വയ്യാനത്ത് നിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് പോകുകയായിരുന്നു കാറിലുള്ളവർ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2022 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wasp Attack| കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്