TRENDING:

20 മിനിറ്റോളം കാറിന്റെ അടിയിൽ കുടുങ്ങി; കോട്ടയത്ത് കാര്‍ തോട്ടിലേക്ക് വീണു ഒരാൾ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Last Updated:

വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു

advertisement
കോട്ടയം കറുകച്ചാലിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. സ്വകാര്യ സുരക്ഷാജീവനക്കാരന്‍ മംഗലാപുരം സ്വദേശി ഷെമീമാണ് മരിച്ചത്. കറുകച്ചാൽ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ചമ്പക്കര ആശ്രമം പടിയിൽ വൈകിട്ട് 3.45ഓടെ 20 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും കർണാടക സ്വദേശികളാണെന്നാണ് വിവരം.
ചമ്പക്കര ആശ്രമം പടിയിലാണ് അപകടം
ചമ്പക്കര ആശ്രമം പടിയിലാണ് അപകടം
advertisement

വലിയ ശബ്ദത്തോടെ തോട്ടിലേക്ക് പതിച്ചതിന് തൊട്ടുപിന്നാലെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പലരും കാറിനടിയില്‍ പെട്ടുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 20 മിനിറ്റോളം എടുത്താണ് പുറത്തെടുത്തത്.

തോടിനോട് ചേർന്നാണ് റോഡ് കടന്നുപോകുന്നത്. വളവിൽ അപകട സൂചന ബോർഡുകളോ, റോഡ് വശത്ത് സുരക്ഷ വേലികളോ ഇല്ല. ആറു അപകടങ്ങൾ ഇവിടെ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടിൽ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: One person was killed after a car lost control and overturned into a stream at Karukachal, Kottayam. The deceased has been identified as Shemeem, a native of Mangaluru, who was working as a private security guard. The accident occurred at around 3:45 PM at Champakkara Ashramam Padi. The car, which was heading towards Kottayam from the Karukachal area, fell approximately 20 feet into a stream. There were five passengers in the vehicle, all reported to be natives of Karnataka.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
20 മിനിറ്റോളം കാറിന്റെ അടിയിൽ കുടുങ്ങി; കോട്ടയത്ത് കാര്‍ തോട്ടിലേക്ക് വീണു ഒരാൾ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
Advertisement
Open in App
Home
Video
Impact Shorts
Web Stories