TRENDING:

വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടി: എട്ട്‌ ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരേ കേസ്

Last Updated:

അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർകോട്:  കാഞ്ഞങ്ങാട് അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട്‌ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന അഞ്ചുപേരും പ്രതിപ്പട്ടികയിലുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകൾ പ്രകാരമാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
advertisement

വീടുനിർമാണത്തിന്‌ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമ വി.എം. റാസിഖ് പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത്‌ കൊടുക്കാത്തതിന്റെ വിരോധം തീർത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അഷറഫ് കൊളവയലും പറയുന്നത്. എന്നാൽ ഇക്കാര്യം രാതിയിൽ പറഞ്ഞിട്ടില്ല. എന്നാൽ സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം. വീട് നിർമ്മിക്കുന്നത് വയൽഭൂമിയിലാണെന്നും നിർമാണം നടത്തരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടർക്ക്‌ പരാതി നൽകി.

advertisement

ഇതിനിടെ  സംഭവത്തിൽ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ഡി.വൈ.എഫ്.ഐ.ക്കാർ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകൾ എടുത്തുമാറ്റി. കല്ലെടുത്ത്‌ മാറ്റാൻ പ്രദേശത്തെ മുസ്‌ലിം ‌ലീഗുകാരുമെത്തി. ഉമേശൻ കാട്ടുകുളങ്ങര, ഇസ്മയിൽ ചിത്താരി എന്നിവരുടെ നേതൃത്വത്തിൽ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.

വയൽ നികത്തി വീട്‌ നിർമിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്‌ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരേ നാട്ടുകാരിൽനിന്ന്‌ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വയൽ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. മഴക്കാലത്ത് പരിസരപ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് ഇടയാക്കും. വീട്‌ നിർമിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയിൽ ചെമ്മണ്ണിട്ട് നിറയ്ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന്‌ പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.

advertisement

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം; കോവിഡ് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ ഉത്തരവ്. കോവിഡ് ജാഗ്രതാ പോർട്ടലിലാണ് വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ രജിസ്റ്റർ ചെയ്യേണ്ടത്. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നവർ ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. ആരാധനാലയങ്ങളിവ്യാപലും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തിയിട്ടുമുണ്ട്.

advertisement

അടച്ചിട്ട ഹാളുകളിൽ 75 പേർക്കും പുറത്തു നടക്കുന്ന ചടങ്ങുകളിൽ 150 പേർക്കും പങ്കെടുക്കാം. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ അവർ 24 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്സീൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Also Read ഞായറാഴ്ചകളില്‍ കോഴിക്കോട് ലോക്ഡൗണിന് സമാനമായ നിയന്ത്രണം

രജിസ്റ്റർ ചെയ്യുന്നത് ഇങ്ങനെ

  • covid19jagratha.kerala.nic.in എന്ന പോർട്ടലിൽ Event Register എന്ന ടാബ് തുറക്കുക.
  • advertisement

  • മൊബൈൽ ഫോൺ നമ്പർ നൽകുക. സ്ക്രീനിൽ കാണുന്ന അക്കങ്ങൾ (ക്യാപ്ച കോഡ്) നൽകുക. തുടർന്ന് ഫോണിൽ എസ്എംഎസ് ആയി എത്തുന്ന വൺ ടൈം പാസ്‍വേഡും (ഒടിപി) നൽകി verify ചെയ്യുക.
  • ഏതു തരം ചടങ്ങ്, വിലാസം, ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, തീയതി, സമയം എന്നിവ ടൈപ്പ് ചെയ്യുക. ഇതിനു പുറമേ ഒരു യൂസർ നെയിമും പാസ്‍വേഡും നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • വീണ്ടും ജാഗ്രതാ പോർട്ടൽ തുറന്ന് Login ക്ലിക് ചെയ്ത് ഈ യൂസർ നെയിമും പാസ്‍വേഡും നൽകുക. തുടർന്ന് Download QR Code എന്ന മെനു തുറന്നാൽ ക്യുആർ കോഡ് പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
  • ക്യുആർ കോഡ് പ്രിന്റ് ചെയ്ത് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം.
  • ചടങ്ങിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോണിലെ ക്യുആർ കോഡ് സ്കാനർ (ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒട്ടേറെ ക്യുആർ കോഡ് സ്കാനർ ആപ്പുകൾ ലഭ്യമാണ്) തുറന്ന് ഈ കോഡ് സ്കാൻ ചെയ്യണം. തുടർന്നു വരുന്ന വിൻഡോയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ നൽകണം.
  • മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടി: എട്ട്‌ ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരേ കേസ്
Open in App
Home
Video
Impact Shorts
Web Stories