TRENDING:

ക്വാറൻ്റീൻ ചട്ടം ലംഘിച്ചു; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസ്

Last Updated:

പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ  ക്വാറൻ്റീൻ ചെയ്യാതെ ജോലിയിൽ പ്രവേശിച്ചതിന് തിരുവനന്തപുരം രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജോലിക്കെത്തിയത്.
advertisement

നിരവധി ആളുകളെത്തുന്ന കടയിൽ ജോലി ചെയ്ത ശേഷം രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

TRENDING:COVID 19 | കൊറോണ വൈറസ് കൂടുതലും കൊല്ലുന്നത് പുരുഷൻമാരെ, ഇന്ത്യയിൽ നേരെ തിരിച്ച്

[NEWS]ആളുമാറി; രോഗം മാറിയ ആൾക്കു പകരം കോവിഡ് ബാധിതനെ വിട്ടയച്ചു; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച

advertisement

[NEWS]പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

[NEWS]

മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് അറിഞ്ഞതോടെ സംഘത്തെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. ടെക്സ്റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി സമീപവാസികൾ ആരോപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്വാറൻ്റീൻ ചട്ടം ലംഘിച്ചു; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories