ഏഴുപേര്‍ ക്വാറന്റീനില്‍ കഴിയുന്ന നാദാപുരത്ത് സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കിയിരുന്നു. മൊബൈല്‍ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരി, ജെ പി എച്ച് എൻ വിസ്മയ, ആശാവര്‍ക്കര്‍ അനില എന്നിവര്‍ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് യുവതിയെയും ഭർത്താവിനെയും കാണാനാകാതെ മടങ്ങിയത്. ഈ സമയം ഇവരുടെ കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയും ഭര്‍ത്താവും രാവിലെ വീട്ടില്‍നിന്ന് പുറത്തുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ അറിഞ്ഞത്.
advertisement
ഉദ്യോഗസ്ഥര്‍ ഈ വിവരം നാദാപുരം പൊലീസിനെ അറിയിച്ചു. പകര്‍ച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും ഭർത്താവും നിപ മരണം നടന്ന ബന്ധുവിന്‍റെ വീട്ടിൽ രണ്ടു ദിവസം താമസിച്ചതായി കണ്ടെത്തിയത്.