TRENDING:

ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പ്രകടനം; ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Last Updated:

അനുമതിയില്ലാതെയാണ് ദേവസ്വം ഭൂമിയിൽ ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: മാടായിപ്പാറയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. മാടായിക്കാവ് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി നടത്തിയ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസ് നൽകിയത്. മാടായിപ്പാറയ്ക്ക് കീഴിൽ വരുന്നതാണ് മാടായിക്കാവ് ദേവസ്വം.
News18
News18
advertisement

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥിനി വിഭാഗമായ ജി ഐ ഒയുടെ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) 30 പ്രവർത്തകർക്കെതിരെയാണ് കേസടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്നാണ് എഫ്ഐആറിലെ ആരോപണം.

അനുമതിയില്ലാതെയാണ് ദേവസ്വം ഭൂമിയിൽ ഇവർ പലസ്തീൻ അനുകൂല പരിപാടി നടത്തിയത്.

കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പ്രകടനം; ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
Open in App
Home
Video
Impact Shorts
Web Stories