ചെർപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.
ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഇയാൾ ഭക്ഷണം കൊടുക്കുന്നത് വ്യക്തമാണ്.
ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും.ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്. ഇയാളുടെ ഇൻസ്റ്റാഗ്രാമിൽ മൃഗങ്ങളോടുള്ള ക്രൂരതയുടെ കൂടുതൽ പോസ്റ്റുകൾ പൊലീസ് കണ്ടെത്തി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
Aug 06, 2025 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു
