TRENDING:

വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസ്

Last Updated:

‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

advertisement
കാസര്‍ഗോഡ് ചെറുവത്തൂര്‍ മടക്കരയിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ സന്ദേശം അയച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ പോലീസ് കേസെടുത്തു. തുരുത്തി സ്വദേശിയായ ഇ വി ഷാജി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചന്തേര പോലീസിന്റെയാണ് നടപടി.
നഫീസത്ത്
നഫീസത്ത്
advertisement

മനഃപൂര്‍വം സോഷ്യല്‍മീഡിയ വഴി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശബ്ദസന്ദേശം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

‘എല്ലാവരും മടക്കരയിലേക്ക് വരണം. ജമാഅത്ത് പള്ളിയുടെ അവിടെ കല്ലെറിയുകയാണ്. നമ്മുടെ പള്ളി പൊളിക്കണമെന്ന് പറഞ്ഞ് കല്ലേറ് നടക്കുകയാണ്,’ എന്ന് നഫീസത്ത് പറയുന്ന വോയിസ് ക്ലിപ്പ് പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വോട്ടെണ്ണല്‍ ദിനത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്തിന്റെ ഓഡിയോ സന്ദേശം പുറത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നേടിയിരുന്നു. തുടര്‍ന്ന് നടത്തിയ വിജയാഘോഷത്തിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയെത്തിയ നഫീസത്തിന്റെ വോയിസ് മെസേജ് കാരണം സംഘര്‍ഷം രൂക്ഷമായെന്നാണ് പരാതി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The police have registered a case against a woman leader of the Muslim League for attempting to incite riots by spreading a fake message claiming that a mosque in Madakkara, Cheruvathur (Kasaragod), was under attack. The action was taken by the Chandera Police based on a complaint filed by E.V. Shaji, a native of Thuruthi.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ടെണ്ണല്‍ ദിനത്തില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണമെന്ന് വ്യാജസന്ദേശം; മുസ്ലിം ലീഗ് വനിതാ നേതാവിനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories