കൂടാതെ, ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലെക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പൊലീസ് കേസെടുത്തത്.
'ഓപ്പറേഷൻ സിന്ദൂർ' എന്ന് എഴുതിയ പൂക്കളം നീക്കം ചെയ്യണമെന്ന ക്ഷേത്ര ഭരണസമിതിയുടെയും പോലീസിൻ്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വിമർശിച്ചു. പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. എന്നാൽ, 'ഓപ്പറേഷൻ സിന്ദൂറിനെ' ബഹുമാനിക്കുന്നുണ്ടെന്നും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
September 06, 2025 6:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിതർക്കം; RSS അനുഭാവികൾക്കെതിരെ കേസ്