മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ലേഖനത്തിൽ പറയുന്നു. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ സമാധാന ജീവിതം തല്ലിക്കെടുത്തുകയാണ്. ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയാത്തത് സർക്കാരിെൻറ ശോഭ കെടുത്തുന്നു. വികലമായ നയങ്ങള്‍ ദുരിതം സമ്മാനിക്കുന്നു. ജനങ്ങളെ തീ തീറ്റിക്കുന്ന നടപടികളാണ് ഒന്നിനുപുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
മൂന്നു കോടി ജനങ്ങള്‍ വസിക്കുന്ന നാടാണ് ഇതെന്ന കാര്യം ആകാശക്കാഴ്ചകള്‍ കണ്ട് തീരുമാനമെടുക്കുന്നവര്‍ക്ക് മനസിലാകില്ലെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. ഭൂമയിലിറങ്ങി നടക്കണം, കര്‍ഷകര്‍ വിയര്‍പ്പൊഴുക്കുന്ന കൃഷി സ്ഥലങ്ങളും അന്തിയുറങ്ങുന്ന കിടപ്പാടങ്ങളും കാണണം. ആര് വന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥക്ക് മാറ്റമില്ലെങ്കില്‍ നവകേരളം യാഥാര്‍ഥ്യമാകുമോ അതോ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം മറ്റൊരു മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.
advertisement