മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. സമര നേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്.
BREAKING: ചൊവ്വാഴ്ച വരെ KSRTC പണിമുടക്ക് പാടില്ല: ഹൈക്കോടതി
ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും കത്തിൽ മദർ ജനറൽ പറയുന്നു. അതേസമയം, സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. കുറുവിലങ്ങാട് മഠത്തിൽ നിന്ന് ഒഴിയില്ലെന്നും കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുർബലമാക്കാനെന്നും കന്യാസ്ത്രീകൾ ആരോപിക്കുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 16, 2019 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ടസ്ഥലംമാറ്റം
