ചൊവ്വാഴ്ച വരെ KSRTC പണിമുടക്ക് പാടില്ല: ഹൈക്കോടതി

Last Updated:

നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി

കൊച്ചി: കെ എസ് ആർ ടി സിയിൽ ബുധനാഴ്ച അർധരാത്രി മുതൽ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നിയമവിരുദ്ധവും ജനത്തെ വലയ്ക്കുന്നതുമാണ് പണിമുടക്കെന്ന് നിരീക്ഷിച്ചാണ് കോടതി പണിമുടക്ക് തടഞ്ഞത്. ചൊവ്വാഴ്ച വരെ ഹർത്താൽ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. യൂണിയനുകൾ സർക്കാരിന്റെ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ വിഷയം ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ബുധനാഴ്ച വിഷയം പരിഗണിക്കവെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്‌നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
advertisement
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ഒക്ടോബറില്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു. ഇന്ന് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടതോടെ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുന്നെന്ന നിലപാടിലാണ് തൊഴിലാളികള്‍. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും യൂണിയനുകൾ ആരോപിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചൊവ്വാഴ്ച വരെ KSRTC പണിമുടക്ക് പാടില്ല: ഹൈക്കോടതി
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement