TRENDING:

Mullaperiyar | മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത

Last Updated:

പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുള്ളതിനാല്‍ തീരത്ത് ജാഗ്രത തുടരുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലെ രാത്രിയോടെ മൂന്നാമത്തെ ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ തുടരുകയാണ്. ഇടുക്കിയിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു.
News18 Malayalam
News18 Malayalam
advertisement

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ മൂന്ന് ഷട്ടറുകളാണ് തുന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുള്ളതിനാല്‍ തീരത്ത് ജാഗ്രത തുടരുകയാണ്.

അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ആദ്യം ഉയര്‍ത്തിയത്‌ രണ്ടാം നമ്പർ ഷട്ടറാണ്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം (Kerala's Demand) പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയരും. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. കൂടുതൽ ഷട്ടർ ഉയർത്തി എങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ (Minister K Rajan)പറഞ്ഞു. ജാഗ്രത തുടരണമെന്നും അദ്ദേഹം അറിയിച്ചു.

advertisement

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലിറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്.

ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. ഇടുക്കി ഡാം (Idukki Dam) തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി (KSEB) അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്.‌ ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

advertisement

ആശങ്കപ്പെടേണ്ടതില്ല: മന്ത്രിമാർ

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് നിലവിലുള്ള 550 ക്യൂസെക്സിൽ നിന്ന് 275 ക്യൂസെക്സ് കൂടി ഇന്ന് രാത്രി മുതൽ അധികമായി ഒഴുക്കും. ഇതോടെ ഡാമിൽ നിന്ന് 825 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുകുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു. പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

advertisement

മഴ ശക്തമായേക്കും

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് നീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. മറ്റന്നാള്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി (IMD) യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും ശനിയാഴ്ച ഓറ‍ഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar | മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത
Open in App
Home
Video
Impact Shorts
Web Stories