സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ച് പോലും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും 'ജാനകി' എന്ന പേര് മാറ്റണമെന്ന ആവശ്യം ഉയർത്തിയാണ് സിനിമയുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്നാണ് സെൻസർ ബോർഡിന്റെ വാദം. ജൂൺ 27ന് റിലീസാകാനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.
advertisement