സംസ്ഥാന സര്‍ക്കാരിനെതിരെ കെ.സുരേന്ദ്രന്‍
കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. 25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്ക് രൂക്ഷ വിമർശനം
വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തുന്നത് പൊറോട്ട തിന്നാൻ മാത്രമാണെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം അഡ്രസ് ചെയ്യാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളം നിൽക്കുന്നതെന്നും ഇനിയും രാഹുൽ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാൻ മലയാളികൾ തയ്യാറായാൽ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement